• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Malayalam Publications

മലയാളം

പൈനാപ്പിൾ ഗവേഷണകേന്ദ്രം, വാഴക്കുളം എറണാകുളം ജില്ലയിലെ വാഴക്കുളത്ത്‌ സഥിതി ചെയ്യുന്നു. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനം പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, വാഴ എന്നിങ്ങനെ പ്രധാനമായും മൂന്ന് ഫലങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തി വരുന്നു.

1995-ൽ സ്ഥാപിക്കപ്പെട്ട ഈ ഗവേഷണകേന്ദ്രം റബ്ബറിന്റെയും, തെങ്ങിന്റെയും ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്യുമ്പോഴുള്ള ഇടയകലം കൊടുക്കൽ, സാന്ദ്രത, ജൈവവള പ്രയോഗം എന്നു തുടങ്ങി പൈനാപ്പിൾ കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ച് ഗവേഷണം നടത്തി, അതിനനുയോജ്യമായ പുതിയ ഇനങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്.

പൈനാപ്പിൾ ഗവേഷണകേന്ദ്രം കേരള കാർഷിക സർവകലാശാലയിലെ മധ്യമേഖലയിൽ ഉൾപ്പെടുന്ന ഒരു ഗവേഷണ സ്ഥാപന്മാണ്. ഈ സ്ഥാപനം വാണിജ്യാടിസ്ഥാനഥിലുള്ള ശാസ്ത്രീയ പൈനാപ്പിൾ കൃഷി രീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്യുൽപാദനശേഷിയുള്ള ഉയർന്ന ഗുണമേന്മയുള്ള ക്യൂ , മൌറീഷ്യസ്, അമൃത, എം.ഡി.2 തുടങ്ങിയ പൈനാപ്പിൾ ഇനങ്ങൾ തനി വിളയായും ഇടവിളയായും കൃഷി ചെയുന്നതിനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, വാഴ മുതലായ കേരളീയ പഴവർഗങ്ങളുടെ അടിസ്ഥാനവും, പ്രായോഗികമായ ഗവേഷണ വികസനമാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കാർഷിക സർവകലാശാല, കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ഭാരതീയ കൃഷി ഗവേഷണ കൗൺസിൽ, കേരള പൈനാപ്പിൾ മിഷൻ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുതലായവയുടെ സാമ്പത്തിക സഹായത്തോടെയുള്ള പങ്കാളിത്ത ഗവേഷണ വികസന മാതൃകയാണ്‌ ഈ സ്ഥാപനം അനുവർത്തിച്ചുവരുന്നത്‌. പൈനാപ്പിളിന്റെയും പാഷൻ ഫ്രൂട്ടിന്റെയും ജൈവസാങ്കേതിക കൃഷി രീതികൾ ഇവിടെ വികസിപ്പിച്ച് കർഷകരിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. ടിഷ്യൂ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ മുന്തിയ ഇനം പൈനാപ്പിളിന്റെയും പാഷൻ ഫ്രൂട്ടിന്റെയും വാഴയുടേയും നടീൽവസ്തുക്കളും കർഷകർക്ക് ലഭ്യമാക്കി വരുന്നു.

വാഴക്കുളം പൈനാപ്പിളിന്റെ ഭുസൂചിക രെജിസ്ട്രേഷൻ  നടത്തുകയും ലോക കമ്പോളത്തിൽ സ്ഥാനം ഉറപ്പിച്ച്‌ ഉയർന്ന വിപണി വില സമ്പാദിക്കുകയും ചെയ്തു. കേരള പൈനാപ്പിൾ മിഷൻ, വാഴക്കുളം കാർഷിക ഫല സംസ്കരണ കമ്പനി, പൈനാപ്പിൾ കർഷക അസൊസിയേഷൻ എന്നിവയുമായി ചേർന്നുള്ള പങ്കാളിത്ത ഗവേഷണ വികസനത്തിലൂടെ കേരള പൈനാപ്പിൾ മേഖലയുടെ സമഗ്ര വികസനത്തിനുള്ള തീവ്രയത്ന പരിപാടികളാണ് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രൂപപെടുത്തി നടപ്പാക്കി വരുന്നത്.

വ്യക്തിപരമായ കൂടികാഴ്ചകൾ, ചർച്ചകൾ, തോട്ട സന്ദർശനങ്ങൾ, ഫോൺ, ഇ-ഗവര്‍ണന്‍സ്, ഇ.മെയിൽ, ഇന്റർനെറ്റ്, വെബ്സൈറ്റ്, പൈനാപ്പിള്‍, പാഷന്‍ ഫ്രൂട്ട് വാട്സാപ്പ് ഗ്രൂപ്പുകള്‍, ടി. വി., റേഡിയോ, പത്ര മാധ്യമങ്ങൾ, ആനുകാലിക പ്രസിദ്ധികരണങ്ങൾ, പരിശീലനങ്ങൾ, സി. ഡി., ഡി.വി.ഡി മുതലായ നൂതന സാങ്കേതിക വിദ്യകളിലൂടെ ഇവിടെ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ശാസ്ത്രീയ സാങ്കേതിക വിദ്യകൾ പൈനാപ്പിൾ മേഖലയിലുള്ള ഏവർക്കും ലഭ്യമാക്കുന്നു. വാഴക്കുളവും പരിസര പ്രദേശങ്ങളും പൈനാപ്പിളിനു പുറമേ മറ്റ് സ്വദേശീയ ഫല വർഗ്ഗ വിളകളായ പാഷൻ ഫ്രൂട്ട്, പ്ളാവ്, വാഴ, മാവ്, പപ്പായ, റംബുട്ടാൻ, മാങ്കോസ്റ്റിൻ മുതലായവയ്ക്കും പേരു കേട്ടതാകയാൽ അവയുടെ സമഗ്ര വികസനത്തീന്‌ ഉതകും വിധം ആസന ഭാവിയിൽ ഈ സ്ഥാപനത്തെ ഫല ഗവേഷണ കേന്ദ്രമായി ഉയർത്തുവാനുള്ള ഊർജ്ജിത ശ്രമങ്ങളും നടന്നു വരുന്നു. എഫ്.പി.ഒ രെജിസ്ട്രേഷനോട് കൂടിയ ഒരു ഫല സംസ്കരണ യൂണിറ്റും ഇതോടൊപ്പം പ്രവർത്തന ക്ഷമമാക്കാൻ ലക്ഷ്യമിടുന്നുണ്ട്.

ഈ സ്ഥാപനത്തിലെ ബയൊടെക്നൊളജി, ബയോകെമിസ്ട്രീ, ഫുഡ് ടെക്നൊളജി, മൈക്രൊ ബയൊളജി, ഇൻഫർമേഷൻ ടെക്നൊളജി ലബോറട്ടറികൾ ആധുനിക സൌകര്യങ്ങളോട് കൂടിയവയും മുഴുവൻ സമയവും വൈ.ഫൈ. ബന്ധങ്ങളോട് കൂടിയവയുമാണ്. അതായത് ലോകത്തെവിടെയുമുള്ള നൂതന സാങ്കേതിക വിദ്യകൾ ഒരു മൌസ് ക്ളിക്ക് അകലെ മാത്രം. സർവകലാശാല വിദ്യാർഥികൾക്ക് ഈ ലബോറട്ടറികളിൽ കേരള കാർഷിക സർവ്വകലാശാലയുടെ നിബന്ധനകൾക്ക് വിധേയമായി പ്രൊജെക്ടുകൾ ചെയ്യാവുന്നതാണ്. ഇവിടെയുള്ള സ്റ്റാഫ്ഫുമായി ഒത്ത് ചേർന്ന് നൂതന സാങ്കേതിക വിദ്യകൾ പഠിക്കുകയും ഉയർന്ന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാവുന്നതാണു. ഉയർന്ന പ്രവൃത്തി പരിചയത്തിനു പുറമേ സ്വയം സംരംഭ സംഘങ്ങളുടെ രൂപീകരണത്തിനും ഉന്നമനത്തിനും ആവശ്യമായ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടികളും കേരള കാർഷിക സർവ്വകലാശാലയുടെ നിബന്ധനകൾക്ക് വിധേയമായി ഇവിടെ നടത്തപെടുന്നുണ്ട്. നൂതന കൃഷി സമ്പ്രദായങ്ങൾ, ടിഷ്യൂ കൾച്ചർ, നഴ്സറി ജോലികൾ, ലബോറട്ടറി സാങ്കേതിക വിദ്യകൾ, ഗുണമേന്മ പരിശോധന, ഫല സംസ്കരണം, മൂല്യ വർദ്ധനം, മുതലായ തൊഴിൽ അധിഷ്ഠിത പരിശീലനങ്ങളാണ് നൽകുന്നത്‌. ഉയർന്ന പ്രവൃത്തി പരിചയത്തിനു പുറമേ ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കനുസരിച്ച്‌ കാര്യ നിർവഹണത്തിന് ആവശ്യമായ തൊഴിൽ നൈപുണ്യം, കർമ്മ നിരത, കാര്യ ക്ഷമത, സമയ നിഷ്ഠ, കൃത്യ നിഷ്ഠ, മത്സര ക്ഷമത, സത്യ സന്ധത, ധർമ്മ നീതി, സ്വഭാവ ശുദ്ധി, സാമൂഹിക പ്രതിബദ്ധത മുതലായവയിലൂന്നിയ മൂല്യാധിഷ്ഠിത തൊഴിൽ സംസ്കാരം സ്വായത്തമാക്കുവാനും ഒത്തൊരുമയൊടെയുള്ള ടീം പ്രവർത്തനത്തിലൂടെ സമയ ബന്ധിതമായി കാര്യ നിർവഹണം നടത്തുവാനും സാധിക്കും.

പൈനാപ്പിൾ ഗവേഷണ കേന്ദ്രം നാൾവഴികളിലൂടെ

പൈനാപ്പിള്‍ മേഖലയുടെ സമഗ്രവികസനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 

 

ലേഖനങ്ങൾ (Articles)

പൈനാപ്പിൾ ഗവേഷണ കേന്ദ്രം

പൈനാപ്പിൾ ഗവേഷണ കേന്ദ്രം (Pineapple Research Station)

പൈനാപ്പിൾ ഗവേഷണ കേന്ദ്ര വികസനം (PRS, Vazhakulam: Development Plan)

ഹരിതഭുമി 2017 -സെപ്റ്റംബര്‍ 8(5):1-18 പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം

 

പൈനാപ്പിൾ

പൈനാപ്പിള്‍ എന്ന സ്വര്‍ഗ്ഗീയ പഴം

കൈതച്ചക്ക (Pineapple)

കൈതചക്ക കൃഷി (Kew Pineapple cultivation)

കന്നാര കൃഷി (Mauritius Pineapple cultivation)

പ്രകൃതിയുടെ വരദാനമായ വാഴക്കുളം പൈനാപ്പിൾ ആസ്വദിക്കു കൃഷി ചെയ്യു ഉന്മേഷത്തിനും ആരോഗ്യത്തിനും

സുരക്ഷിത പൈനാപ്പിൾ കൃഷി - 25.08.2014 ശില്പശാല നടപടിക്കുറിപ്പ്

സുരക്ഷിത പൈനാപ്പിൾ കൃഷിക്കായി ശില്പശാല ശുപാര്‍ശകൾ

സുരക്ഷിത പൈനാപ്പിൾ കൃഷി  (Safe pineapple cultivation) 

സുസ്ഥിര വിളവിന് സംയോജിത പൈനാപ്പിള്‍ കൃഷി  (രാഷ്ട്രദീപിക)  (കൃഷിയങ്കണം)

പൈനാപ്പിൾ വളപ്രയോഗം (Pineapple manuring)

വാഴക്കുളം പൈനാപ്പിൾ (Vazhakulam Pineapple)

പൈനാപ്പിൾ കൃഷിയും ഉപയോഗവും

പൈനാപ്പിൾ സത്യമെന്ത് ?

വിപണിയിൽ അത്ഭുതമായി വാഴക്കുളം പൈനാപ്പിൾ 

കൈതചക്കയുടെ നാട്ടിൽ

ചോദ്യോത്തരങ്ങൾ 

പൈനാപ്പിള്‍ വിളവെടുപ്പു മുതല്‍ തീന്മേശവരെ

പൈനാപ്പിൾപീഡിയ

പൈനാപ്പിള്‍ മേഖലയുടെ പ്രളയാനന്തര പുനരുദ്ധാരണം

 

പാഷൻ ഫ്രൂട്ട് 

പാഷൻ ഫ്രൂട്ട് - അറിയേണ്ടതെല്ലാം

പാഷൻ ഫ്രൂട്ട് (Passion fruit)  2017

പാഷൻ ഫ്രുട്ടിന്റെ നന്മകൾ

പാഷൻ ഫ്രൂട്ട് കൃഷിയും ഉപയോഗവും

പ്രകൃതിയുടെ ഔഷധഖനിയായ പാഷൻഫ്രൂട്ട് 

പാഷൻ ഫ്രൂട്ട് ആരോഗ്യത്തിനും ആദായത്തിനും (കൃഷിയങ്കണം)   2017  കല്പധേനു 2016 38(4):8-19

പാഷൻ ഫ്രൂട്ട് പാഴാക്കല്ലേ, പണമാക്കാം

പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്

പാഷന്‍ഫ്രൂട്ട്പീഡിയ

ഹരിതഭുമി 2017 -സെപ്റ്റംബര്‍ 8(5):1-18 പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം, പാഷന്‍ ഫ്രൂട്ട്

 

 

മറ്റുപഴവർഗ്ഗങ്ങൾ

വാഴ (Banana cultivation)

ടിഷ്യൂ കൾചർ വാഴ പരിചരണം  (കൃഷിയങ്കണം)

ചക്ക - ഒരു പോഷക കലവറ

ചക്കയുടെ അനന്തസാധ്യതകൾ

ചക്ക സംസ്കരണം

പഴസംസ്കരണ രീതികൾ  (ലഘുലേഖ)

 

കൃഷിമുറകൾ

വളപ്രയോഗം (Manuring)

രാസവളത്തെയല്ല, പകരം മനുഷ്യനെ പഴിക്കുക

ജൈവകൃഷി (Organic farming)

നല്ല കൃഷി സമ്പ്രദായങ്ങൾ (Good Agricultural practices / G.A.P)

സ്യുഡോമോണസ്പ്രയോഗം (Pseudomonas)

ട്രൈക്കോഡേർമാ പ്രയോഗം (Trichoderma)

സുസ്ഥിര വിളസംരക്ഷണം  (Sustainable crop protection)

ജൈവ മാലിന്യ സംസ്കരണം സൂക്ഷ്മ ജീവികളുടെ സഹായത്തോടെ

ജൈവ കീട-രോഗ നിയന്ത്രണം (Organic pest and disease control)

സമ്മിശ്ര മത്സ്യകൃഷി (Mixed farming or Polyculture)

ഇന്ത്യയുടെ കൃഷിനാഥൻ സ്വാമിനാഥൻ പറയുന്നു

ജനം പെരുകുമ്പോൾ

നമുക്ക് വേണ്ടത് ഉത്തമ കൃഷി

ജൈവകാര്‍ഷിക സംസ്ഥാനം: പരാജയപ്പെടാന്‍ പോകുന്ന മികച്ച സ്വപ്നം

കേരളത്തില്‍ പരിപൂര്‍ണ്ണ ജൈവകൃഷി അഭികാമ്യമോ?

പുത്തന്‍ബദലുകളും ശാസ്ത്രബോധവും

കർഷകനു വരമായ് അസ്ത്രങ്ങൾ

പ്രളയാനന്തര കൃഷി പുനരുദ്ധാരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - മണ്ണു സംരക്ഷണ-വിളപരിപാലന മാര്‍ഗ്ഗങ്ങള്‍: ഒരു പ്രശ്ന-പരിഹാര വിശകലനം


മറ്റുള്ളവ

കാര്‍ഷിക കേരളം (Agricultural Kerala)

കിസാന്‍ കേരള (Kissan Kerala)

ഗൂഗില്‍ ന്യൂസ് (Google News)

മലയാള മനോരമ (Malayala Manorama)

മാതൃഭൂമി (Mathrubhumi)

മംഗളം (Mangalam)

ദീപിക (Deepika)

കേരള കൌമുദി (Kerala Kaumudi)

മാധ്യമം (Madhyamam)

ദേശാഭീമാനി (Deshabhimani)

മലയാളം വാര്‍ത്തകള്‍ (One India News)

വാർദ്ധക്യത്തിലും പൊന്നു വിളയിച്ച്

ജീവിത വിജയത്തിന്‌

സൽഭരണത്തിന്‌

സാമൂഹ്യ തിന്മകള്‍ക്കെതിരെ 

സ്വഭാവമാണ് വിധി

കർഷകരോട് ആദരം ശീലമാകട്ടെ

 

ലഘുലേഖകൾ (Brochures)

പൈനാപ്പിൾ ഗവേഷണ കേന്ദ്രം  2018

പൈനാപ്പിൾ  2017

പൈനാപ്പിൾ വിഭവങ്ങൾ

പാഷൻ ഫ്രൂട്ട്    2017

പാഷൻ ഫ്രൂട്ട് വിഭവങ്ങൾ

ചക്ക വിഭവങ്ങൾ

പഴസംസ്കരണം

പഴസംസ്കരണ സാങ്കേതിക വിദ്യകള്‍

 

പുസ്തകം (Book)


പൈനാപ്പിൾപീഡിയ

പാഷന്‍ഫ്രൂട്ട്പീഡിയ

പൈനാപ്പിള്‍ മേഖലയുടെ സമഗ്ര വികസനരേഖ

 

 

 

 

English ...

Translations

English Arabic French German Hindi Italian Russian Spanish

Address

Pineapple Research Station
Kerala Agricultural University
Vazhakkulam
Muvattupuzha
Ernakulam Kerala 686670
:+918281808856
:+919446840136